Connect with us

Malappuram

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നിസ്‌കരിക്കാന്‍ ഇനി അവരുമെത്തും

Published

|

Last Updated

മലപ്പുറം: പള്ളികളില്‍ വീല്‍ചെയറിലെത്തി നിസ്‌കരിക്കാന്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ സൗകര്യമൊരുങ്ങുന്നു. ജന്മനാ ശരീരം തളര്‍ന്നവരും അപകടങ്ങളില്‍ പെട്ട് നടക്കാനാവാതെ വീല്‍ചെയറുകളില്‍ ജീവിതം തള്ളി നീക്കുന്നവരുമായ രോഗികള്‍ക്ക് പള്ളികളിലെത്തി നിസ്‌കരിക്കാനും പ്രാര്‍ത്ഥന നിര്‍വ്വഹിക്കാനുമെല്ലാം പ്രയാസമാണ്.
കഴിഞ്ഞ ദിവസം മഅ്ദിന്‍ അക്കാദമിയില്‍ നടന്ന പാരാപ്ലീജിയ സ്‌നേഹ മീറ്റില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ക്ക് മുമ്പില്‍ അരക്കു താഴെ തളര്‍ന്ന രോഗികളില്‍ പലരുടെയും ആവശ്യമായിരുന്നു നിസ്‌കരിക്കാന്‍ പള്ളിയില്‍ സൗകര്യമൊരുക്കുകയെന്നത്. ഇതതേ തടര്‍ന്ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. പള്ളിയിലേക്ക് വീല്‍ചെയറോടെ കടക്കാനുള്ള റാമ്പും പള്ളിക്കകത്ത് വീല്‍ചെയറുകളും ആവശ്യമായ സേവനങ്ങള്‍ക്കായി സന്നദ്ധ സേവകരേയും സജ്ജീകരിച്ചു. ഇനി നിസ്‌കരിക്കാന്‍ അവരും ഉണ്ടാകും.

---- facebook comment plugin here -----

Latest