Connect with us

Kasargod

പള്ളിക്കര ഓവര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: യൂത്ത് ലീഗ്

Published

|

Last Updated

തൃക്കരിപ്പൂര്‍:ദേശീയ പാതയില്‍ ജനങ്ങളെ ബുദ്ധി മുട്ടിച്ച് വഴിമുടക്കിയായി കാസര്‍ഗോഡില്‍ നിന്നുള്ള എംപിയുടെ വീടിനു മുന്നിലുള്ള റെയില്‍വേ ക്രോസില്‍ ഓവര്‍ ബ്രിഡ്ജ് പണിയാമെന്ന് അറിയിച്ച് നാലഞ്ച് ഉദ്ദ്യോഗസ്ഥരുമായി വട്ടം കൂടി മീഡിയാസിന് ഫോട്ടോ സെഷന്‍ ഒരുക്കി എന്നല്ലാതെ ഈ ആവശ്യത്തിലേക്ക് ഒരു കുഴിവെട്ടാന്‍ പോലും ഇതിനകം സാധിച്ചിട്ടില്ല. സേതു സമുദ്രം പൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടും അധികാരികളുടെ മെല്ലപ്പോക്ക് ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്ന് സംശയിക്കപ്പെടുന്നു.

പ്രദേശവാസികള്‍ സ്ഥലം അനുവദിച്ചിട്ടും ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് നാട്ടുകാരന്‍ കൂടിയായ എം.പിയുടേത് . പള്ളിക്കര ഗേറ്റ് അടച്ചാല്‍ വടക്കോട്ട് നീലേശ്വരം മാര്‍ക്കറ്റ് വരെയും തെക്ക് ചെറുവത്തൂര്‍ മയ്യിച്ച വരെയും നീളുന്ന ക്യൂ നിത്യ കാഴ്ച്ചയാണ്. റെയില്‍വേ ഗേറ്റിന്ന് ഇരുവശവും റോഡ് തകര്‍ന്നതിനാല്‍ ഗതാഗതക്കുരുക്ക് വലിയ പ്രയാസമുണ്ടാക്കുന്നു.
വര്‍ഷങ്ങളായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടി വിദ്യ അവസാനിപ്പിച്ച് നീലേശ്വരം പള്ളി ക്കര റെയില്‍വേ ക്രോസില്‍ ഓവര്‍ ബ്രിഡ്ജ് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് യൂത്ത് ലീഗ് നിര്‍ബന്ധിതമാകുമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.സി.ശിഹാബ് മാസ്റ്റര്‍.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബര്‍ അഞ്ചിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി മാരുടെ യും 16 ന് മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി യും തൃക്കരിപ്പൂര്‍ ബാഫഖി സൗദത്തില്‍ ചേരാനും തീരുമാനിച്ചു .

ഷംഷാദ് എ.ജി.സി, അബ്ദുല്ല എം.ടി.പി, പി.സി.ഇസ്മയില്‍ , ദുല്‍കിഫിലി. എ , ഫൈസല്‍ ടി നീലേശ്വരം, സുഫൈല്‍ കാസിം ചന്ദേര,സഈദ് എം വലിയപറമ്പ പ്രസംഗിച്ചു

Latest