Connect with us

National

തീവ്രവാദത്തിനെതിരായ പാക് നടപടികള്‍ അപര്യാപ്തമെന്ന് ജോണ്‍ കെറി

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അപര്യാപ്തമാണന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഭീകരത തുടച്ചു നീക്കുന്നതിന് പാകിസ്ഥാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനെത്തിയ ജോണ്‍ കെറി പറഞ്ഞു. ഡല്‍ഹി ഐ ഐ ടിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ ക്യാമ്പുകള്‍ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം കാരണം അവിടുത്തെ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ കുറച്ച്കൂടി ആത്മാര്‍ഥത കാണിക്കണം. അമേരിക്കയും മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരത ഇല്ലാതാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കേണ്ടത്. പാകിസ്ഥാനിലെ തദ്ദേശീയരായ ഭീകരരുടെ പ്രവര്‍ത്തനം ഇന്ത്യയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഏഷ്യന്‍ മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളാവാത്ത രീതിയില്‍ പരിഹാരം കാണാന്‍ പാകിസ്ഥാന്‍ ശ്രമിക്കണം. പാക് മണ്ണില്‍ നിന്ന് ഭീകരത ഇല്ലാതാക്കുന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി താന്‍ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ ജി എസ് ടി ബില്‍ പാസാക്കിയതും പുതിയ നിര്‍ധനത്വ നിയമവും വിദേശ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും. ഇന്ത്യയും അമേരിക്കയും ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപിടിച്ചാണ് മുന്നോട്ട് പോകേണ്ടത്. തീവ്രവാദത്തിന്റെ വേദന ഇരു രാജ്യങ്ങള്‍ക്കും അറിയാം. ഇവ ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest