Connect with us

International

യമനില്‍ വ്യോമാക്രമണം; ഇമാമും കുടുംബവും കൊല്ലപ്പെട്ടു

Published

|

Last Updated

മിസൈല്‍ പതിച്ച വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍

സന്‍ആ: ഹൂത്തി ഭീകരരെ ലക്ഷ്യംവെച്ച് സഊദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ പള്ളി ഇമാമും കുടുംബവും കൊല്ലപ്പെട്ടു. യമന്‍ – സഊദി അതിര്‍ത്തിക്ക് സമീപത്തെ സആദ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം ഒരു കുടുംബത്തിലെ 16 പേരാണ് മരിച്ചത്. പള്ളി ഇമാം സ്വാലിഹ് അബു സൈനാഹും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹദിയുമായി ഹൂത്തി ഭീകരര്‍ ചര്‍ച്ചക്ക് സന്നദ്ധമാകുമെന്ന വാര്‍ത്തക്ക് പിന്നാലെ യമനില്‍ വ്യോമാക്രമണം ശക്തമാകുകയാണ്. യമന്റെ നല്ലൊരു ശതമാനവും കൈയടക്കിയ ഹൂത്തികളെ തുരത്താന്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സഊദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി തുടരുകയാണ്. ഹൂത്തികളെ ഉള്‍പ്പെടുത്തി സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന യു എസിന്റെ വ്യവസ്ഥയുടെ പുറത്ത് മധ്യസ്ഥ ശ്രമം നടക്കുന്നതിനിടെയാണ് വ്യോമാക്രമണവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍. ഇത് സമാധാന ചര്‍ച്ചകളെ ബാധിച്ചേക്കും.

Latest