Connect with us

Kerala

പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസമായ നാളെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. പണിമുടക്ക് നടത്താന്‍ എല്ലാവര്‍ക്കും അവകാശമുള്ളത് പോലെ അതില്‍ പങ്കെടുക്കാതിരിക്കാനും അവകാശമുണ്ട്. ജോലി ചെയ്യുക എന്നത് മൗലികാവകാശമാണ്. ജോലി ചെയ്യാനെത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഇച്ഛാശക്തി ഭരിക്കുന്ന സര്‍ക്കാറുകള്‍ കാണിക്കണം. ആര്‍ക്ക് വേണമെങ്കിലും പണിമുടക്കാമെന്നത് നിയമപരമായ അവകാശമാണെന്നും എന്നാല്‍ മൗലികാവകാശമായി കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിവസ വേതനക്കാര്‍ക്ക് ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം ലഭിക്കില്ല. അവധി കിട്ടാത്തവരും പ്രൊബേഷനില്‍ ജോലി ചെയ്യുന്നവര്‍ക്കും പണിമുടക്കാന്‍ ആകില്ല. അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്. നാളെ നടത്തുന്ന ദേശീയ പണിമുടക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Latest