Connect with us

Kerala

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കഴിഞ്ഞ നൂറു ദിവസം സര്‍ക്കാറിന് നല്‍കിയ പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കും. നൂറുദിവസം ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണ നല്‍കിയെന്നും ഭാവിയിലും പിന്തുണക്കണമെന്നും പിണറായി പറഞ്ഞു.
തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വര്‍ജ്ജന മുക്ത സംസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണ് കേരളം. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തന ക്ഷമമാക്കും. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ “മാന്‍ കി ബാത്ത്” മാതൃകയില്‍ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഈ മഹാവിപത്തിനെ കേരളത്തില്‍ നിന്ന് പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാറിനൊപ്പം അണിചേരണം. വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കണം. സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നിവക്കുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തുടര്‍ന്നുവരുന്നു. ഇതിന്റെ മാറ്റം സംസ്ഥാനത്ത് കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ റോഡിയോയിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശമെത്തി.
4500റോളം പട്ടികജാതി കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്കു വിവാഹ ധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സമൂഹത്തിലെ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ച നേരിടണം. പശ്ചാത്തല വികസനവും സാമൂഹികക്ഷേമവും ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

Latest