Connect with us

Malappuram

ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ വര്‍ധനവെന്ന് ഋഷിരാജ് സിംഗ്

Published

|

Last Updated

നിലമ്പൂര്‍: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കേരളത്തില്‍ കൂടുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മലപ്പുറം ജില്ലാ ട്രോമൊ കെയറിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നിലമ്പൂരില്‍ സംഘടിപ്പിച്ച ലഹരിവിമുക്ത ക്യാമ്പയിനില്‍ ലഹരി വിരുദ്ധ പദ്ധതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് നഗരങ്ങളിലൊന്നാണ് കൊച്ചി. ഈ വര്‍ഷം 50,000 പാക്കറ്റ് പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. 6000 പേരെ ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ശക്തമായ നടപടികള്‍ക്ക് വരും ദിവസങ്ങളില്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ മുതുകാട് കള്ളുഷാപ്പ് തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.