Connect with us

Gulf

തദ്‌വീര്‍ 120 കോടി ദിര്‍ഹമിന്റെ കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

അബുദാബി: പൊതുജനരോഗ്യ, പരിസ്ഥിതി സേവനങ്ങള്‍ നല്‍കുന്നതിന് തദ്‌വീര്‍ (വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ അബുദാബി) 120 കോടി ദിര്‍ഹമിന്റെ കരാറില്‍ ഒപ്പുവെച്ചു.
ഷാര്‍ജ പരിസ്ഥിതി കമ്പനി ബീഹ്, അബുദാബി അവേര്‍ദ വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ലാവജിത്, അബുദാബി സ്ട്രീറ്റ് സ്വീപിംഗ് ആന്‍ഡ് ക്ലീനിംഗ് സര്‍വീസ് എന്നിവയുമായാണ് കരാറില്‍ ഒപ്പ് വെച്ചത്. കൂടാതെ പൊതുജനാരോഗ്യം നില നിര്‍ത്തുന്നതിന്, കീടങ്ങളെ നശിപ്പിക്കുന്നതിന് പരിസ്ഥിതി സേവന കീട നിയന്ത്രണ വകുപ്പുമായും കരാറില്‍ ഒപ്പിട്ടതായും എല്ലാ കരാറുകളുടെയും മൊത്തം മൂല്യം 126 കോടിയിലധികം ദിര്‍ഹമാണെന്നും തദ്‌വീര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
വിഷന്‍ 2030 യുടെ ഭാഗമായി ലോക നിലവാരത്തിലുള്ള ഖര മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാറില്‍ ഒപ്പുവെച്ചതെന്ന് തദ്‌വീര്‍ ജനറല്‍ മാനേജര്‍ ഈസാ സെയ്ഫ് അല്‍ ഖുബൈസി അറിയിച്ചു.പുതിയ പദ്ധതികള്‍ എമിറേറ്റിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സമര്‍പിച്ച പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമാണ് ഒപ്പിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 1,128,625,934 ദിര്‍ഹമിന്റെ കരാറുകള്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും, പൊതു നിരത്തുകള്‍ വൃത്തിയാക്കുന്നതിനുമാണെന്ന് അല്‍ ഖുബൈസി വ്യക്തമാക്കി. അബുദാബി നഗരത്തില്‍ താമസ കേന്ദ്ര ങ്ങളില്‍ പൊതു മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഈ വര്‍ഷം 120,000 ലധികം ബക്കറ്റുകള്‍ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു.
മാലിന്യം ശേഖരിക്കുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഇനം ബക്കറ്റുകള്‍ സ്ഥാപിക്കുമെന്നും മാലിന്യം ശേഖരിക്കുന്നതിന് പുതിയ ഉപകരണങ്ങള്‍ ഇറക്കുമെന്നും സോളാര്‍ പ്രവര്‍ത്തിക്കുന്ന ബക്കറ്റുകള്‍, തരംതിരിക്കലിന് കുട്ടികള്‍ക്കായി ജനശ്രദ്ധയാകര്‍ഷിച്ച ബക്കറ്റുകള്‍ എന്നിവ പൊതു മേഖലകളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.