Kerala
നഗ്നതാപ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലക്കാട് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിലാണ് നടപടി. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് പത്തിരിപ്പാലയിലുള്ള സ്‌കൂളിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഡസ്റ്റര്‍ കാറിലെത്തിയ നടന്‍ കാറിലിരുന്ന് വിദ്യാര്‍ഥിനികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പരാതി. ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
---- facebook comment plugin here -----