Connect with us

National

കശ്മീരിന് വേണ്ടത് വിശ്വാസവും വികസനവും: മോദി

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിന് വേണ്ടത് വിശ്വാസവും വികസനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് വികസനം ആവശ്യമാണ്. അവിടെയുള്ള ജനങ്ങള്‍ക്ക് വിശ്വാസവും. വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്താന്‍ രാജ്യത്തെ 125 കോടി ജനങ്ങള്‍ അനുവദിക്കില്ല. നമുക്ക് വികസനത്തിന്റേയും വിശ്വാസത്തിന്റേയും പാതയിലൂടെ മുന്നോട്ട് പോകാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ സംഘര്‍ഷാവസ്ഥനക്ക് പരിഹാരം കാണാന്‍ സര്‍വകക്ഷി സംഘം ഞായറാഴ്ച കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മോദിയുടെ പ്രസ്താവന. അതിനിടെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തണമോ എന്നകാര്യത്തില്‍ സര്‍വകക്ഷി സംഘത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. വിഘടനവാദികളുമായി ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ ബിജു ജനതാദള്‍ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

Latest