Connect with us

International

മോദി വിയറ്റ്‌നാമില്‍; 12 കരാറുകള്‍ ഒപ്പുവെച്ചു

Published

|

Last Updated

ഹാന: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി ചര്‍ച്ചക്കായി വിയറ്റ്‌നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ 12 ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു. പ്രതിരോധം, ഐടി മേഖലകളിലെ പരസ്പരം സഹകരണം വര്‍ധിപ്പിക്കുന്നതടക്കമുള്ള കരാറുകളാണ് ഒപ്പുവെച്ചത്. വിയറ്റ്‌നാമില്‍ ഒരു സോഫ്റ്റ്‌വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഇന്ത്യ അഞ്ച് മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി എന്‍ഗ്യുയെന്‍ ഹുവാന്‍ ഫുക്കുമായി മോദി കൂടിക്കാഴ്ച നടത്തി. വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡെയ് കുവാങ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ഗ്യുയെന്‍ ഫൂ ത്രോങ്, വിയറ്റ്‌നാം ദേശീയ അസംബ്ലി അധ്യക്ഷ എന്‍ഗ്യുയെന്‍ ധി കിം എന്‍ഗാന്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. 15 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്.