Connect with us

Kerala

വിവാദ പ്രസംഗം: പാറക്കല്‍ അബ്ദുള്ളക്കെതിരെ കേസെടുത്തു

Published

|

Last Updated

കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കെതിരെ കേസെടുത്തു. പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന പരാതിയില്‍ നാദാപുരം പോലീസാണ് കേസെടുത്തത്.

ദുബൈ കെഎംസിസി നടത്തിയ പരിപാടിയിലാണ് പാറക്കല്‍ അബ്ദുള്ള വിവാദ പ്രസംഗം നടത്തിയത്. നാദാപുരത്തെ അസ്ലമിനെ കൊന്നവരേയും നസ്‌റുദ്ദീനെ കൊന്നവരേയും വകവരുത്താന്‍ ലീഗിന് കഴിയാഞ്ഞിട്ടല്ല നാട്ടില്‍ സമാധാനം പുലരേണ്ടതിനാല്‍ അത് ചെയ്യുന്നില്ലെന്നായിരുന്നു പാറക്കല്‍ പറഞ്ഞത്.

പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാദാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് എംഎല്‍എക്കെതിരെ കേസെടുത്തത്.

Latest