Connect with us

Gulf

ജി സി സി ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരി ഖത്വറിന്റെ കുട്ടിത്താരങ്ങള്‍

Published

|

Last Updated

ജി സി സി ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഖത്വറിന്റെ തമീം അല്‍ ക്രീബിന്റെ പ്രകടനം.

ദോഹ: ജി സി സി ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമടക്കം നിരവധി മെഡലുകള്‍ നേടി ഖത്വര്‍ ടീം. പതിനാല് വയസ്സിന് താഴെയുള്ളവരുടെ വ്യക്തിഗത റൗണ്ടില്‍ ഖത്വറിന്റെ തമീം അല്‍ ക്രീബ് മിന്നുംപ്രകടനം കാഴ്ച വെച്ചു. വ്യക്തിഗത ഓള്‍റൗമ്ട്, പോമ്മല്‍ ഹോഴ്‌സ്, ഫ്‌ളോര്‍ എന്നിവയില്‍ സ്വര്‍ണവും വോള്‍ട്ട്, പാരലല്‍ ബാര്‍സ്, ഹൈ ബാര്‍സ് എന്നിവയില്‍ വെള്ളിയും നേടി. അല്‍ ഖൗല ബിന്‍ത് അല്‍ അസ്‌വര്‍ ഇന്‍ഡോര്‍ ഹാളില്‍ നടക്കുന്ന മത്സരം ഇന്ന് സമാപിക്കും.
വ്യക്തിഗത ഓള്‍റൗണ്ട്, പോമ്മല്‍ ഹോഴ്‌സ്, ഹൈബാര്‍ എന്നിവയില്‍ ഖത്വറിന്റെ റകന്‍ അല്‍ ഹാരിസ് മൂന്നാമതെത്തി. ടീം ഫൈനല്‍ മത്സരത്തില്‍ ഖത്വര്‍ മൂന്നാമതാണ്.

മെഡലുകളുമായി തമീം

മെഡലുകളുമായി തമീം

സഊദി അറേബ്യയും ബഹ്‌റൈനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പതിനൊന്ന് വയസ്സിന് താഴെയുള്ളവരുടെ മത്സരത്തില്‍ സഊദി ടീമിനാണ് ആധിപത്യം.
അതിനിടെ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ഖത്വര്‍ ഹാന്‍ഡ്‌ബോള്‍ ടീം സെമിഫൈനലിലെത്തി. ഇന്നത്തെ മത്സരത്തില്‍ ബഹ്‌റൈനാണ് എതിരാളി. ഗ്രൂപ്പ് ബിയില്‍ രണ്ടാമതാണ് ഖത്വര്‍. ദക്ഷിണ കൊറിയയാണ് മുന്നിലുള്ളത്. ദക്ഷിണ കൊറിയയുമായുള്ള മത്സരത്തില്‍ ഖത്വര്‍ പരാജയപ്പെട്ടിരുന്നു. ചൈന, കൊറിയ, ഉസ്ബക്കിസ്ഥാന്‍, ഇറാന്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഖത്വര്‍. അതേസമയം, ഗ്രൂപ്പ് ബിയില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങിയിട്ടുണ്ട്. ബഹ്‌റൈന്‍, ജപ്പാന്‍, ഇറാഖ്, സഊദി അറേബ്യ, ഹോംഗ്‌കോംഗ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് ബി. യൂത്ത് ദേശീയ ടീം ആദ്യമായാണ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് അടുത്ത വര്‍ഷത്തെ ലോകചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാം.

---- facebook comment plugin here -----

Latest