Connect with us

Gulf

വിഷന്‍ 2030: ഖലീഫ തുറമുഖത്ത് വന്‍ വികസന പദ്ധതികള്‍

Published

|

Last Updated

അബുദാബി: വിഷന്‍ 2030ന്റെ ഭാഗമായി, തലസ്ഥാന നഗരിയിലെ ഖലീഫ തുറമുഖത്ത് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചു. ലോകത്തില്‍ അതിവേഗം വളരുന്ന കണ്ടെയ്‌നര്‍, ബള്‍ക്ക് കാര്‍ഗോ റോള്‍ പോര്‍ട്ടുകളില്‍ ഒന്നായി, ഖലീഫ തുറമുഖം വികസിപ്പിക്കാനാണ് മാസ്റ്റര്‍ പ്ലാന്‍.
തുറമുഖത്തിന്റെ പരിധി 1,000 മീറ്റര്‍ കൂട്ടി ചേര്‍ക്കും. ഡ്രെഡ്ജിങ്ങ് നടത്തി പ്രധാന ചാലിന്റെ ആഴം 16 മീറ്ററില്‍ നിന്നും 18 മീറ്ററായി ഉയര്‍ ത്തും. ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് തുറമുഖത്തെ ജെട്ടിയുടെ വിസ്തീര്‍ണം അധികമായി 600,000 ചതുരശ്ര മീറ്ററാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ഹബ്ബായി അബുദാബി ഖലീഫ തുറമുഖത്തെ മാറ്റുന്നതിന് മുന്നോടിയായാണ് വലിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.
മുഖ്യധാരാ വികാസം അബുദാബി ഉറപ്പാക്കുന്നതിന് നിര്‍ണായകമായാണ് പുതിയ പദ്ധതികള്‍. മേഖലയില്‍ ഏറ്റവും വലിയ ആഗോള വാണിജ്യ നിക്ഷേപ ഹബ്ബായി ഖലീഫ തുറമുഖം തുടരുന്നതായി അബുദാബി തുറമുഖ സി ഇ ഒ ക്യാപ്റ്റന്‍ മുഹമ്മദ് ജുമാ അല്‍ ശംസി പറഞ്ഞു. ഖലീഫ തുറമുഖത്തിന്റെ സമീപകാല വളര്‍ച്ച കെട്ടിടങ്ങളുടെ അപര്യാപ്തതയും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി അദ്ദേഹം പറഞ്ഞു.
ലോകോത്തര സൗകര്യങ്ങള്‍ക്ക് പുറമെ, കാര്‍ഗോ മേഖലയില്‍ ഏറ്റവും വലിയതും ലോകത്തിലെ ഏറ്റവും പ്രമുഖ ഓപ്പറേറ്റേഴ്‌സ്‌സുമാണ് അബുദാബി ഖലീഫ തുറമുഖത്ത് ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് കവാടമായി ഖലീഫ തുറമുഖത്തെ ഞങ്ങള്‍ കാണുന്നു, അദ്ദേഹം വ്യക്തമാക്കി. ജെട്ടിയുടെ നീളം 1,000 ചതുരശ്ര മീറ്റര്‍ പണിയുന്നതിനും വികസന പ്രവൃത്തികള്‍ക്കും നാഷണല്‍ മറൈന്‍ ഡ്രെഡ്ജിങ്ങ് കമ്പനിയുമായി (എന്‍എം ഡി സി) ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു. 2018ഓടെ പൂര്‍ത്തിയാകുന്ന വികസന പദ്ധതികളില്‍, 250 തൊഴിലാളികളാണ് ഇടവേളകളില്ലാതെ ജോലിയെടുക്കുന്നത്. സജീവമായി സേവനങ്ങള്‍ നല്‍കുന്നതിലൂടെ യു എ ഇ തുറമുഖ-സമുദ്ര വ്യവസായം വര്‍ധിപ്പിക്കാനുള്ള പ്രധാന തന്ത്രപരമായ പങ്കാളിയായി അബുദാബി പോര്‍ട്ടിനെ കാണാന്‍ കഴിയുമെന്ന് എന്‍ എം ഡി സി സിഇഒ എഞ്ചിനീയര്‍ യാസര്‍ സാഗൂല്‍ പറഞ്ഞു. മേഖലയിലെ സവിശേഷതകള്‍ മനസ്സിലാക്കി വിജയകരമായ സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന സാങ്കേതിക രീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
“ഈ ഉടമ്പടി ഞങ്ങളെ ഞങ്ങളുടെ സേവനം മാനദണ്ഡങ്ങള്‍ ഉയര്‍ത്താനും അന്താരാഷ്ട്ര മറൈന്‍ മേഖലയിലെ വ്യവസായ ശക്തിയായി മാറാനും നല്ല പ്രചോദനമായി കാണുന്നു”, അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി