Connect with us

Kozhikode

മഹല്ലുകളില്‍ വഖ്ഫ് ബോര്‍ഡിന്റെ തെറ്റായ ഇടപെടല്‍ നിര്‍ത്തണം: എസ് എം എ

Published

|

Last Updated

കോഴിക്കോട്: വഖ്ഫ് ബോര്‍ഡിന്റെ തെറ്റായ ഇടപെടല്‍ മൂലം മഹല്ലുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടലിലേക്കും വഖ്ഫിന്റെ നാശത്തിലേക്കും എത്തുന്നത് അവസാനിപ്പിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ താത്തൂര്‍ അടക്കമുള്ള പല മഹല്ലുകളിലും സ്ഥാപനങ്ങളിലും വ്യാജ പരാതികള്‍ ഉണ്ടാക്കി അനാവശ്യമായി തര്‍ക്കത്തിലാക്കി ഏകപക്ഷീയമായി ഒരു വിഭാഗത്തിന് വേണ്ടി ഒത്താശ ചെയ്തു കൊടുക്കുന്നത് വഖ്ഫ് ബോര്‍ഡ് അവസാനിപ്പിക്കണം.
വഖ്ഫ് സംരക്ഷണത്തിനായി കേരളത്തിലെ മഹല്ലുകളെയും സ്ഥാപനങ്ങളെയും അണി നിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധമായി വഖ്ഫ് മന്ത്രിക്കും വഖ്ഫ് ബോര്‍ഡിനും ബോര്‍ഡ് അംഗങ്ങള്‍ക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
കോഴിക്കോട് സമസ്ത സെന്ററില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു. പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.

---- facebook comment plugin here -----

Latest