Connect with us

International

ബംഗ്ലാദേശ് ജമാഅത്ത് ഇസ്‌ലാമി നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി

Published

|

Last Updated

ബംഗ്ലാദേശ്: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി. കാശിംപൂര്‍ ജയിലില്‍ വെച്ച് ശനിയാഴ്ച രാത്രിയാണ് വധശിക്ഷ നടപ്പിലാക്കിയത്. 1971 ലെ ബംഗ്ലാദേശ് വിമോചന കാലത്ത് നടന്ന യുദ്ധത്തിനിടെ കുറ്റ കൃത്യങ്ങള്‍ നടത്തി എന്നാരോപിച്ചാണ് മിര്‍ ഖാസിമിനെ തൂക്കിലേറ്റിയത്. ബംഗ്ലാദേശ് വിമോചന സമര കാലത്ത് പാക് സൈന്യത്തിന്റെ കൂടെച്ചേര്‍ന്ന് അതിക്രമങ്ങള്‍ നടത്തിയെന്ന പേരിലാണു മിര്‍ ക്വാസിമിനു ശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയ കോടതി ജൂണ്‍ ആറിനാണ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചത്.

ജമാഅത്ത് സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് അംഗമായിരുന്ന മിര്‍ ഖാസിമിനെ തൂക്കിലേറ്റാന്‍ ജൂണ്‍ ആറിനാണ് ബംഗ്ലാദേശ് കോടതി ഉത്തരവിട്ടത്. യുദ്ധക്കുറ്റമാരോപിച്ച് ശെയ്ഖ് ഹസീന സര്‍ക്കാര്‍ തൂക്കിലേറ്റുന്ന അഞ്ചാമത്തെ ജമാഅത്തെ നേതാവാണ്ണ് മിര്‍ ഖാസിം. വിധിക്കെതിരെ മിര്‍ ഖാസിം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു.
വധശിക്ഷയില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമാഅത്ത് നേതൃത്വം തിങ്കളാഴ്ച ബംഗ്ലാദേശില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.