Connect with us

International

ദക്ഷിണേഷ്യയില്‍നിന്നുള്ള ഒരേയൊരു രാജ്യമാണ് ഇന്ത്യയുള്‍പ്പെടുന്ന മേഖലയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതെന്ന് മോദി

Published

|

Last Updated

ഹാംഗ്ഷു: ജി-20 ഉച്ചകോടിയുടെ അവസാന ദിനത്തിലും പാക്കിസ്ഥാനെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം. ദക്ഷിണേഷ്യയില്‍നിന്നുള്ള ഒരേയൊരു രാജ്യമാണ് ഇന്ത്യയുള്‍പ്പെടുന്ന മേഖലയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.

അനുദിനം വളരുന്ന അക്രമങ്ങളും ഭീകരവാദവുമാണ് അടിസ്ഥാന വെല്ലുവിളി. ചില രാജ്യങ്ങള്‍ അവരുടെ ദേശീയ നയത്തിന്റെ ഭാഗമായി ഭീകരവാദത്തെ ഉപയോഗിക്കുകയാണ്. ഭീകരവാദത്തോട് സന്ധിയില്ലെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ സംബന്ധിച്ചടത്തോളം ഭീകരരെന്നാല്‍ ഭീകരര്‍ മാത്രമാണെന്നും മോദി പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ രാജ്യാന്തര കൂട്ടായ്മ ശക്തമാകണം. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും വിലക്കുകയുമാണ് വേണ്ടത്. അല്ലാതെ അവരെ ആദരിക്കുകയല്ലെന്നും മോദി പറഞ്ഞു.