Connect with us

Kerala

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് വായ്പാ പദ്ധതി

Published

|

Last Updated

കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ വായ്പാ സഹായ പദ്ധതി. നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും സ്വദേശിവത്കരണവും കാരണം തൊവില്‍ നഷ്ടപ്പെട്ട് സഊദി അറേബ്യയില്‍ നിന്നും പൊതു മാപ്പിനെ തുടര്‍ന്ന് ഖത്തറില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനാണ് പദ്ധതി. മൂന്ന് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ വായ്പ അനുവദിക്കുന്നതാണ് പദ്ധതി.ഈ വര്‍ഷം ജൂണ്‍ ഒന്നിന് ശേഷം തിരിച്ചെത്തിയവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. മുസ് ലിം, കൃസ്ത്യന്‍, സിക്ക്,പാഴ്‌സി, ജൈന,ബുദ്ധ വിഭാഗങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക.
സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരായവര്‍ക്കുള്ള വായ്പ ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രാമങ്ങളില്‍ 81000 രൂപയും നഗരങ്ങളില്‍ 103000 രൂപക്കും താഴെയായിരിക്കണം വാര്‍ഷിക വരുമാനം. പ്രായപരിധി 56 വയസിന് താഴെയാണ്. ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. കണ്ണുര്‍ ,കാസര്‍കോട് ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ്, ബസ് സ്റ്റാന്റ് ബില്‍ഡിംഗ്,ചെങ്കള, പി ഒ ചെര്‍ക്കള എന്ന വിലാസത്തിലും വയനാട് ,കോഴിക്കോട് ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഹെഡ് ഓഫീസ്, കെ യു ആര്‍ ഡി എഫ് സി ബില്‍ഡിംഗ്, ചക്കോരത്തുകുളം, പി ഒ വെസ്റ്റ്ഹില്‍ കോഴിക്കോട് എന്ന വിലാസത്തിലും പാലക്കാട്, മലപ്പുറം ജില്ലകളുലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ്, സുന്നി മഹല്‍ ബില്‍ഡിംഗ് ്,ജൂബിലി മിനി ബൈപ്പാസ്,പെരിന്തല്‍മണ്ണ എന്ന വിലാസത്തിലും ഇടുക്കി, എറണാകുളം, കോട്ടയം ,തൃശൂര്‍ ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ, മൈനോറിറ്റി കോച്ചിംഗ് സെന്റര്‍, ബേങ്ക് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തിലും തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ്, മൈനോറിറ്റി കോച്ചിംഗ് സെന്റര്‍,സമസ്താലയം ബില്‍ഡിംഗ്, മേലെ തമ്പാനൂര്‍, തിരുവനന്തപുരം എന്ന വിലാസത്തിലും അപേക്ഷിക്കണം.

Latest