Connect with us

National

ഇന്ത്യയെ പെട്രോള്‍ ഇറക്കുമതി രഹിത രാജ്യമാക്കുമെന്ന് നിതിന്‍ ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അധികം വൈകാതെ ഇന്ത്യയെ പ്രെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി രഹിത രാജ്യമാക്കിമാറ്റും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പരമ്പ്യരേതര ഇന്ധനങ്ങളുടെ ഉപയോഗവും ലഭ്യതയും ഉറപ്പാക്കിയായിരിക്കും പ്രെടോളിയം ഇറക്കുമതി രഹിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നീതി ആയോഗ് സംഘടിപ്പിച്ച മെത്തനോള്‍ എക്‌ണോമിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗതമായി ഉപോയഗിച്ച് വരുന്ന പ്രെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അവ പ്രത്സാഹിപ്പിക്കുകയുമാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും കണ്ടെത്തിയിരിക്കുന്ന മാര്‍ഗം. പരമ്പരാഗത പെട്രേളിയം ഉത്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന എഥനോള്‍, മെഥനോള്‍, ബയോ സിഎന്‍ജി തുടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ വലിയ വികസനം ഉറപ്പാക്കാനും വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി കഴിയും.
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ എല്ലാ രാജ്യങ്ങളും കുറവുവരുത്തിയിട്ടുണ്ട് ഇന്ത്യയിലും കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയത്തിന് വില കുറഞ്ഞെങ്കിലും ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം നാലര ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. മുന്‍പ് ഇത് ഏഴര ലക്ഷം കോടി രൂപയായിരുന്നു. പാരമ്പര്യേതര ഇന്ധന രംഗം കൃഷിയെയും ഗ്രാമീണ മേഖലയെയും മാറ്റിമറിക്കും. മാലിന്യത്തില്‍നിന്ന് എഥനോളും ബയോഗ്യാസും ഉല്‍പാദിപ്പിക്കുന്നതു വ്യാപകമാക്കിയാല്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ലാഭിക്കാന്‍ രാജ്യത്തിനു കഴിയുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

Latest