Connect with us

International

ആസിയാന്‍ രാഷ്ട്രങ്ങളുടെ പ്രധാന വെല്ലുവിളി തീവ്രവാദം: മോദി

Published

|

Last Updated

ലാവോസ്: തീവ്രവാദവും മതമൗലികവാദവുമാണ് ആസിയാന്‍ രാഷ്ട്രങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി മോദി. ലാവോസില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ കിഴക്ക് ദര്‍ശന നയത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത് ആസിയാനാണെന്ന് പറഞ്ഞ മോദി ആസിയാന്‍-ഇന്ത്യ സഹകരണ ഉടമ്പടി പ്രകാരമുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

ഉച്ചകോടിക്കായി രണ്ട് ദിവസം ലാവോസില്‍ തുടരുന്ന പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഒബാമയുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് എട്ടാം തവണയാണ് മോദി ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നത്.

---- facebook comment plugin here -----

Latest