Connect with us

Kerala

സൗമ്യവധം: ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി. സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൗമ്യയെ ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്നതിന് എന്താണ് തെളിവെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ ഇതിന് കൃത്യമായി മറുപടി നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്കായില്ല. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് കോടതി പ്രോസിക്യൂട്ടറോട് പറഞ്ഞു.

അതേസമയം സൗമ്യ ബലാല്‍സംഗം ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ ബലാല്‍സംഗം മാത്രമാണ് ഗോവിന്ദച്ചാമിക്ക് മേല്‍ തെളിയിക്കപ്പെട്ടിരിക്കുന്ന കുറ്റം. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.