Connect with us

National

നവജോത് സിംഗ് സിദ്ദു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Published

|

Last Updated

നവജോത് സിംഗ് സിദ്ദു

ചണ്ഡിഗഡ്:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍ ബിജെപി നേതാവ് നവജോത് സിംഗ് സിദ്ദു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആവാസ് എ പഞ്ചാബ് എന്നു പേരിട്ട പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ചണ്ഡിഗഢിലാണ് നടന്നത്.
എഎപിയുമായി നിരവധിതവണ ചര്‍ച്ച നടത്തിയെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനായിരുന്നു സിദ്ദുവിന്റെ അന്തിമ തീരുമാനം. സിദ്ദു എഎപിയില്‍ ചേരുമെന്നും മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മുന്‍ ക്രിക്കറ്റ് താരത്തിനൊപ്പം ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ പര്‍ഗത് സിംഗും സിദ്ദുവിനൊപ്പമുണ്ട്്. മുന്‍ ഇന്ത്യന്‍ താരങ്ങളുടെ പുതിയ പാര്‍ട്ടി ശിരോമണി അകാലി ദള്‍, കരുത്തറിയിക്കാനെത്തുന്ന എഎപി, ബിജെപി എന്നിവയ്‌ക്കെതിരേയാണ് പോരിനിറങ്ങുന്നത്. ബിജെപിയില്‍നിന്ന് രാജിവച്ചാണ് സിദ്ദു ആവാസ് ഇ പഞ്ചാബ് രൂപീകരിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആകും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Latest