Connect with us

Gulf

നിയമോപദേശകനെ പൂട്ടിയിട്ട കേസില്‍ വിചാരണ തുടങ്ങി

Published

|

Last Updated

ദുബൈ: നിയമോപദേശകനെ പൂട്ടിയിട്ട കേസില്‍ ബ്രിട്ടീഷുകാരനും ഭാര്യക്കുമെതിരെ വിചാരണ തുടങ്ങി. 53 കാരനായ ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനും ഭാര്യയും എക്‌സിക്യൂട്ടീവ് മാനേജറുമായ 47 കാരിക്കുമെതിരെയാണ് ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ ആരംഭിച്ചിരിക്കുന്നത്. ഭാര്യ സ്ഥാനം രാജിവെച്ചതായി നല്‍കിയ കത്തിന്റെ പേരില്‍ ഉടലെടുത്ത വാക്കുതര്‍ക്കമാണ് സുഡാന്‍ സ്വദേശിയായ നിയമോപദേശകനെ ഓഫീസില്‍ തടഞ്ഞുവെക്കുന്നതില്‍ കലാശിച്ചത്. ഇവര്‍ നടത്തിയിരുന്ന മെഡിക്കല്‍ സെന്ററിലായിരുന്നു സംഭവം. പോലീസ് എത്തിയായിരുന്നു സുഡാന്‍ സ്വദേശിയെ മോചിപ്പിച്ചത്. ദമ്പതികള്‍ക്കൊപ്പം ഇവരെ സഹായിച്ച പാക്കിസ്ഥാനിയായ ഓപറേഷന്‍ മാനേജര്‍ക്കെതിരെയും സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു സംഭവം. നിയമോപദേശകന്‍ റാശിദിയ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. അടുത്ത മാസം 19ന് വാദം തുടരും.

Latest