Connect with us

National

21 എ എ പി. എം എല്‍മാരെ പാര്‍ലിമെന്ററി സെക്രട്ടറിയാക്കി നിയമനം ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അരവിന്ദ് കെജിരിവാളിന് വീണ്ടും തിരിച്ചടി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ 21 എം എല്‍ എമാരെ പാര്‍ലിമെന്ററി സെക്രട്ടറിയാക്കി നിയമിച്ച വിവാദ നപടി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് സംഗീത് ദിന്‍ദ്ര സെഹാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ലഫ്റ്റന്റ് ഗവര്‍ണററിയാതെ എഎപി സര്‍ക്കാര്‍ നല്‍കിയ നിയമനം റദ്ദാക്കിയത്. ലഫ്റ്റന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് ഇന്നലെ കോടതയില്‍ ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് നിയമനം റദ്ദുചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഡല്‍ഹിയുടെ ഭരണ തലവന്‍ ഗവര്‍ണറാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു സംസ്ഥാന മന്ത്രിസഭയും ലഫ്റ്റന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കും രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ലഫ്റ്റന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയുള്ള നിയമനത്തിനെതിരെ കേന്ദ്ര സര്‍ക്കാറും വിമര്‍ശിച്ചിരുന്നു. നിയമനം ഭരണഘടനാ വിരുദ്ധവും ഡല്‍ഹി നിയമസഭാ ആക്ട് പ്രകാരം നിലനില്‍ക്കാത്തതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലും പരാതിയെത്തിയിരുന്നു. എം എല്‍ എമാര്‍ക്ക് നിയമനം നല്‍കുന്നതോടെ ഇരട്ടപദവി വഹിക്കുന്നതിന് തുല്ലയമാകുമെന്ന് കാണിച്ച് അയോഗര്യക്കണമെന്നവശ്യപ്പെട്ട് ഹരജി ലഭിച്ചിരുന്നു. വിഷയത്തില്‍ മുമ്പ് ഈ എം എല്‍ എമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അതേസമയം, നിയമനം പ്രാബല്യത്തില്‍ വരുത്തുന്നതിന് കെജ്‌രാവാള്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും രാഷ്ട്രപതി ഈ ബില്ലില്‍ ഒപ്പുവെക്കാതെ തള്ളി കളയുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ ഓഫീസ് പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടാണ് രാഷ്ട്രപതി ബില്ല് തള്ളിയത്. കഴിഞ്ഞ വര്‍ഷം ഫ്രെബ്രുവരിയിലാണ് ഇരുത്തിയൊന്ന് എം എല്‍ എമാരെ പാര്‍ലിമെന്ററി സെക്രട്ടറിയാക്കി നിയമിച്ചത്.

Latest