Connect with us

National

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം സിക്കിം; കേരളം രണ്ടാമത്‌

Published

|

Last Updated

ന്യൂഡല്‍ഹി: സിക്കിം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് . ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ പ്രകാരമാണിത്. പട്ടികയില്‍ ഝാര്‍ഖണ്ഡാണ് ഏറ്റവും പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്ത് 14ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരളം രണ്ടാമതാണ്. സിക്കിമിനും കേരളത്തിനും പുറമെ മിസോറാം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ആദ്യപത്ത് സ്ഥാനങ്ങളിലുണ്ട്.
കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വൃത്തിയില്ലാത്ത സംസ്ഥാനങ്ങളില്‍ ചത്തീസ്ഗഡ് പട്ടികയില്‍ മുന്നിലെത്തി. ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. നൂറില്‍ 98.2 മാര്‍ക്ക് സിക്കിമിന് ലഭിച്ചപ്പോള്‍ കേരളത്തിന് 96.4 മാര്‍ക്ക് ലഭിച്ചു. ഝാര്‍ഖണ്ഡിന് 17.7 മാര്‍ക്കാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയാണെന്നും അതിന് ശേഷം സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള പ്രവൃത്തികള്‍ ഇവിടങ്ങളില്‍ നടന്നുവെന്നും മന്ത്രി പറഞ്ഞു.
പുതിയ കണക്കുകള്‍ പ്രകാരം സിക്കിമിന് 99.9 ശതമാനം മാര്‍ക്കുണ്ട്. കേളത്തെ പിന്തള്ളി 97.11 മാര്‍ക്കോടെ ഹിമാചല്‍ മുന്നേറിയപ്പോല്‍ കേരളത്തിന് 96.35 മാര്‍ക്ക് നേടി മൂന്നാം സ്ഥാനത്താണ്. ഗുജറാത്ത് ആദ്യ പത്ത് റാങ്കില്‍ ഇടംപിടിച്ചിട്ടുണ്ട്. 53 മാര്‍ക്കുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 79 മാര്‍ക്ക് നേടി ഗുജറാത്ത് പത്താം സ്ഥാനത്താണ്.