Connect with us

Kozhikode

താത്തൂര്‍ മഹല്ല് ഭരണം; വഖഫ് ബോര്‍ഡിന്റെ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

Published

|

Last Updated

മുക്കം: താത്തൂര്‍ പള്ളി, മഹല്ല് ഭരണം പിടിച്ചെടുക്കാനുള്ള വിഘടിത തന്ത്രം പാളി.താത്തൂര്‍ പള്ളി, മഹല്ല് കമ്മിറ്റി ഭരണ സമിതി പിരിച്ചുവിട്ടു കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വഖഫ് ബോര്‍ഡില്‍ സത്യ വിരുദ്ധമായ പരാതികളും തെറ്റായ വിവരങ്ങളും നല്‍കിയ ശേഷം വഖഫ് ബോര്‍ഡിനെക്കൊണ്ട് നടപടിയെടുപ്പിച്ച് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നു വിഘടിതരുടെ നീക്കം. ഇതിന്റെ ഭാഗമായി വഖഫ് ബോര്‍ഡ്്്്, ഭരണ സമിതി പിരിച്ചുവിടുകയും ഭരണ നടത്തിപ്പിനായി അഡ്വ. ശംസീറലിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി ചിദംബരേഷ്, കെ ഹരിലാല്‍ എന്നിവരടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്തത്. വഖഫ് ബോര്‍ഡിലെ ചില തത്പര കക്ഷികളുടെ പിന്തുണയോടെ മോയിന്‍ ബാപ്പു, ടി ടി സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വഖഫ് ബോര്‍ഡില്‍ കള്ള പരാതികള്‍ നല്‍കിയിരുന്നത്. വളരെ മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്ന താത്തൂര്‍ മഹല്ലില്‍ നിലവില്‍ എന്തെങ്കിലും പ്രശ്‌നമോ ക്രമക്കേടുകളോ നടന്നിട്ടില്ല. സംഘടനാ വിരോധം മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരമൊരു നീക്കം നടന്നത്. ഒന്നര വര്‍ഷം മുമ്പ് കെട്ടിട നിര്‍മ്മാണത്തിനും വുളൂവിനുള്ള ഹൗള് പുനരുദ്ധാരണത്തിനും മുറ്റം വിപുലീകരിക്കുന്നതിനും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു.

Latest