Connect with us

Ongoing News

കെ ബാബുവിന്റെ സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ സ്വത്ത വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് റജിസ്‌ട്രേഷന്‍ ഐജിക്ക് വിജിലന്‍സ് കത്തയച്ചു. ബിനാമികളെന്ന് കരുതുന്നവരുടെ വിവരങ്ങളും കത്തിലുണ്ട്. എല്ലാ ഇടപാടുകളുടേയും റജിസ്‌ട്രേഷന്‍ നടത്തിയ തീയതി അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നാണ് വിജിലന്‍സിന്റെ നിര്‍ദേശം.

അതേസമയം കെ ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കും. മന്ത്രിയായിരുന്ന കാലത്ത് ബാബു കുവൈറ്റിലേക്കും സിംഗപ്പൂരിലേക്കും യാത്രകള്‍ നടത്തിയിരുന്നു. ഈ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കും. യാത്രയുടെ ഉദ്ദേശ്യം, കണ്ട വ്യക്തികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും. ബാബുവിന്റെ പാസ്‌പോര്‍ട്ട് വിജിലന്‍സ് നേരത്തെ കോടതിക്ക് കൈമാറിയിരുന്നു. ഇത് തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.