Connect with us

Wayanad

തവിഞ്ഞാലില്‍ പോര് മുറുകുന്നു: മന്ത്രിയുടെ ചടങ്ങ് സി പി ഐ ബഹിഷ്‌ക്കരിക്കും

Published

|

Last Updated

മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ സി പി എമ്മും സി പി ഐയും തമ്മിലുളള ഭിന്നത വീണ്ടും മറനീക്കി പുറത്തേക്ക്.ഇതിന്റെ ഭാഗമായി വെളളിയാഴ്ച മന്ത്രി കടന്നപ്പളളി രാമചന്ദന്‍ പങ്കെടുക്കൂന്ന പേര്യ ഗവ.യു പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ നിന്ന് സി പി ഐ പ്രതിനിധിയായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ വിട്ടു നില്‍ക്കും.
ചടങ്ങിലേക്ക് ക്ഷണിച്ച പാര്‍ട്ടി പ്രതിനിധികളില്‍ സി പി ഐയെ ഉള്‍പ്പെടുത്തിയിരുന്നില്ല.കൂടാതെ ഗ്രാമ പഞ്ചായത്ത് ഭരണത്തില്‍ കൂടിയാലോചനകള്‍ ഇല്ലാതെ സി പി എം ഏക പക്ഷിയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന പരാതി സി പി ഐക്കുളളിലുണ്ട്.അടുത്തിടെ പഞ്ചായത്തിലെ താല്‍ക്കാലിക നിയമനത്തിലടക്കം വല്യേട്ടന്‍ മനോഭാവമാണ് സി പി എം സ്വീകരിച്ചതെന്ന് സി പി ഐ രഹസ്യമായി ആരോപിക്കുന്നുണ്ട്. ലൈസന്‍സ് ഫീസ്, നികുതി കുടിശ്ശിക പിരിവടക്കം അവതാളത്തിലാണ്.സി പി എമ്മിന് ഒമ്പത് അംഗങ്ങളും സി പി ഐക്ക് രണ്ടു പേരുമാണ് ഉളളത്.പ്രതിപക്ഷത്ത് 10 പേരും ഉണ്ട്. സി പി ഐ മാറി ചിന്തിച്ചാല്‍ ഭരണമാറ്റത്തിന് പോലും ഇടയാക്കിയേക്കും. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സി പി ഐക്ക് വൈസ് പ്രസിഡന്റ്് സ്ഥാനം നല്‍കിയത്.