Connect with us

Kerala

ആശങ്ക പരത്തി മാള്‍ട്ടാ പനി; കേരളത്തിന് മുന്നറിയിപ്പ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് 84 കന്നുകാലികളില്‍ അപകടകരമായ മാള്‍ട്ടാ പനി സ്ഥിരീകരിച്ചു. വെറ്റിനറി സര്‍വകലാശാലയുടെ പാലക്കാട്ടെ തുരുവിഴാങ്കുന്ന് ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. പനി പ്രതിരോധിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാറിനും വെറ്റിനറി സര്‍വകലാശാലക്കും നിര്‍ദേശം നല്‍കി.

കന്നുകാലികളുടെ ഉന്‍മൂലനാശത്തിന് പോലും കാരണമാകാവുന്ന അപകടകരമായ രോഗമാണ് മാള്‍ട്ടാ പനി. ശരീര കോശങ്ങളെ ബാധിക്കുന്ന ബാക്ടീരിയകളാണ് ഈ രോഗം പരത്തുന്നത്. മന്ദത, ഗര്‍ഭഛിദ്രം എന്നിവയാണ് ഈ രോഗം ബാധിച്ചാല്‍ ഉണ്ടാവുക. രോഗം മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കൂടുതലാണ്.

മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കുറ്റപ്പെടുത്തി. അതേസമയം രോഗം ബാധിച്ച കന്നുകാലികളെ മരുന്ന് കുത്തിവെച്ച് കൊല്ലാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിലപാട്. രോഗം ബാധിച്ച കാലികളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പകരാന്‍ കാരണമാവുമെന്ന് മൃഗക്ഷേമബോര്‍ഡ് പറയുന്നു.

---- facebook comment plugin here -----

Latest