National
ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന് ജാമ്യം
പാറ്റ്‌ന: രാജീവ് റോഷന്‍ വധക്കേസില്‍ ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന് ജാമ്യം. 2005 മുതല്‍ ജയിലില്‍ കഴിയുകയായിരുന്ന ഷഹാബുദ്ദീന് പാറ്റ്‌ന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു രാജീവ് റോഷന്‍. 2014 ജൂണില്‍ അദ്ദേഹവും വെടിയേറ്റ് മരിച്ചു.
ഷഹാബുദ്ദീന്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു കൊലപാതകം. എന്നാല്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ ഷഹാബുദ്ദീന്‍ തന്നെയാണെന്ന് പിന്നീട് കണ്ടെത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷഹാബുദ്ദീന്‍. പല കേസുകളില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്.
---- facebook comment plugin here -----