Connect with us

Kerala

പിണറായിയുടെ സ്വത്തുവിവരം അന്വേഷിക്കണം: വിജിലന്‍സിന് വി മുരളീധരന്റെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തുവിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് മേധാവിക്ക് ബിജെപി നേതാവ് വി മുരളീധരന്റെ കത്ത്. പിണറായി വിജയന്റെ മകളുടെ വിദേശപഠനം സംബന്ധിച്ചും കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.

രാഷ്ട്രീയ നേതാവ് മാത്രമായ കോടിയേരിയുടെ രണ്ട് മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളര്‍ത്തിയത്. കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന ഐടി കമ്പനിയുടെ മുന്‍ സിഇഒ ആയിരുന്ന പിണറായിയുടെ മകള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നത് സംബന്ധിച്ചും അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.