Ongoing News
പാരലിമ്പിക്‌സ്: ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്കിന് വെള്ളി
റിയോ ഡി ജനീറോ: പാരലിമ്പിക്‌സില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്കിന് വെള്ളി. എഫ്53 വിഭാഗത്തില്‍ 4.61 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ദീപ നേട്ടം സ്വന്തമാക്കിയത്. ഇതോടെ പാരലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും ദീപക്ക് സ്വന്തമായി.
ബഹ്‌റൈന്റെ ഫാത്തി നെദാം സ്വര്‍ണവും (4.67 മീറ്റര്‍), ഗ്രീസിന്റെ ദിമിത്ര കൊറികിഡ (4.28 മീറ്റര്‍) വെങ്കലവും നേടി. ഇതോടെ പാരലമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടിയ വെങ്കലവും നേടിയിരുന്നു.
---- facebook comment plugin here -----