Connect with us

National

സംഘര്‍ഷാവസ്ഥ അയയുന്നു; ബെംഗളൂരു സമാധാനത്തിലേക്ക്

Published

|

Last Updated

ബെംഗളൂരു: കാവേരി തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രൂക്ഷമായ സംഘര്‍ഷം നടന്ന ബെംഗളൂരുവില്‍ സ്ഥിതി ശാന്തമാകുന്നു. നഗരത്തില്‍ സമാധാനാന്തരീക്ഷം തിരികെ വന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു.

തിങ്കളാഴ്ച്ച രാത്രി മുതല്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ എന്‍എസ് മേഘരിക് പറഞ്ഞു. സംഘര്‍ഷ സാധ്യത തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.

നഗരത്തിന്റെ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ പതിനയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയോട് കാണിച്ചത് അനീതിയാണെങ്കിലും ക്രമസമാധാനം തകര്‍ക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Latest