Connect with us

Kerala

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഓണാശംസകള്‍ നേര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും ജീവിക്കുന്ന കേരളീയരായ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ അറിയിച്ചു.

ഓണം നമ്മുടെ രാജ്യത്ത് സമൃദ്ധിയും സമാധാനവും സന്തോഷവും നിറക്കട്ടെ എന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ആശംസിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

Latest