Connect with us

National

കര്‍ണാടകയില്‍ റെയില്‍ ബന്ദ്; സുരക്ഷ ശക്തമാക്കി പോലീസ്

Published

|

Last Updated

ബെംഗളൂരു: കാവേരി വിഷയത്തില്‍ ഇന്ന് കര്‍ണാടകയില്‍ റെയില്‍ ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് റെയില്‍ ബന്ദ്. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയും. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയാകര്‍ഷിക്കാനാണ് സമരമെന്ന് സംഘാടകര്‍ അറിയിച്ചു.

ബന്ദിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പോലീസ് സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് കര്‍ണാടക റെയില്‍വേ പോലീസ് അറിയിച്ചു. പ്രതിഷേധം മൂലം തീവണ്ടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ പോലീസ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ പോലീസ് ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമ്പര്‍: 18004251363. തീവണ്ടി സമയം സംബന്ധിച്ച വിവരങ്ങള്‍ 9480802140 എന്ന വാട്‌സ് ആപ്പ് നമ്പറിലും ലഭ്യമാകുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.