Connect with us

Kerala

നെഞ്ച് പൊട്ടുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ

Published

|

Last Updated

ആലുവ: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി നെഞ്ച് പൊട്ടിക്കുന്നതാണെന്ന് സൗമ്യയുടെ അമ്മ സുമതി. അഭിഭാഷകരുടെ പിഴവാണ് തന്റെ മകള്‍ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണം. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വിധി എതിരായതില്‍ സര്‍ക്കാറും പ്രോസിക്യൂഷനും പങ്കുണ്ട്. നീതിക്കായി ഏതറ്റം വരേയും പോകുമെന്നും സുമതി പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് വധശിക്ഷ റദ്ദാക്കിയത്. ഏഴുവര്‍ഷം മാത്രമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.