Connect with us

Kerala

ഗോവിന്ദച്ചാമി ഇനി ജയിലില്‍ കഴിയേണ്ടത് രണ്ട് വര്‍ഷം മാത്രം

Published

|

Last Updated

കൊച്ചി: സൗമ്യ വധക്കേസില്‍ വധശിക്ഷ റദ്ദാക്കിയതോടെ പ്രതി ഗോവിന്ദച്ചാമിക്ക് ഇനി രണ്ട് വര്‍ഷം കൂടി ജയിലില്‍ കിടന്നാല്‍ മതിയാകും. ഗോവിന്ദച്ചാമിക്കെതിരെ ബലാല്‍സംഗക്കുറ്റം മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്. ബലാല്‍സംഗത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ ഏഴ് വര്‍ഷമാണ് കോടതി വിധിച്ചത്. നിലവില്‍ ഗോവിന്ദച്ചാമി അനുഭവിച്ച തടവ് കാലാവധി കുറച്ചാല്‍ രണ്ട് വര്‍ഷം കൂടി ഗോവിന്ദച്ചാമി തടവ് അനുഭവിച്ചാല്‍ മതിയാകും.

ഗോവിന്ദച്ചാമിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് വധശിക്ഷ റദ്ദാക്കിയത്. കൊലപാതകത്തിന് തെളിവുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെപോയതാണ് വധശിക്ഷ ഇളവ് ചെയ്യാന്‍ കാരണമായത്. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നാണ് പ്രോസിക്യൂഷനോട് കോടതി പറഞ്ഞത്.

Latest