Connect with us

Gulf

സേവകര്‍ ധാര്‍മ്മികതയുടെ സത്യസാക്ഷികളാവുക - കാന്തപുരം

Published

|

Last Updated

അസീസിയ്യ: സഹജീവികള്‍ക്ക് സേവനവും സാ ന്ത്വനവും അവസാനിപ്പിക്കുവാന്‍ കഴിയാ ത്തതാണെന്നും നിഷ്‌കളങ്ക സേവനത്തിലൂടെ ധാര്‍മ്മികതയുടെ സത്യസാക്ഷികളായി മാറാന്‍ സേവകര്‍ പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ ഹാജിമാരെ സഹായിക്കുവാന്‍ എ ത്തിയ വളണ്ടിയര്‍മാരെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതവിശുദ്ധി കൈവരിച്ചു തിരിച്ചുപൊകുന്ന അല്ലാഹുവിന്റെ വിരുന്നുകാര്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കുവാനുള്ള അവസരം ലഭിച്ചത് വളരെ ഭാഗ്യമാണെന്നും നമ്മുടെ ജീവിതത്തിലെ
അഭിമാനമുഹൂര്‍ത്തമായി ഇതിനെ കാണണമെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു.

പ്രവാചകര്‍ ജനിക്കുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രാജ്യെത്ത പിടിെച്ചടുക്കുവാന്‍ ശത്രുക്കള്‍ ശ്രമിച്ചതാണെന്നും വിശുദ്ധ ഹറമുകള്‍ ഉള്‍ക്കൊള്ളുന്ന ഈ രാജ്യ ത്തിനു അല്ലാഹു പ്രത്യേകം സംരക്ഷണം നല്‍കുമെന്നും, ഇരു ഹറമുകളും എക്കാല ത്തും ശത്രുക്കളുടെ ലക്ഷ്യമാണെന്നും അതാതുകാലത്തെ ഭരണാധികാരികള്‍ ശത്രുക്കളുടെ സ്വപ്നങ്ങളെ തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ്‌വൈഎസ് കൊഴിക്കോട് ജില്ല പ്രസിഡന്റ് സയ്യിദ് തുറാബ് അസ്സാഖാഫി, എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി, ആര്‍എസ്‌സി സൗദി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി നദ്‌വി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest