ഹമദ് ജനറല്‍ ആശുപത്രിയില്‍ പെരുന്നാളിന്റെ ആദ്യദിനം അഞ്ഞൂറിലേറെ കേസുകള്‍

Posted on: September 15, 2016 7:52 pm | Last updated: September 15, 2016 at 7:52 pm
SHARE

ദോഹ: ബലിപെരുന്നാളിന്റെ ആദ്യദിനത്തില്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിയത് അഞ്ഞൂറിലേറെ അടിയന്തര സ്വഭാവമുള്ള കേസുകള്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. അഞ്ച് അപകട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.
അല്‍ വക്‌റ ആശുപത്രിയില്‍ ഇരുനൂറിലേറെ അടിയന്തര സ്വഭാവമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹായം ആവശ്യപ്പെട്ട് ആംബുലന്‍സ് സര്‍വീസിന് ഇരുനൂറിലേറെ ഫോണ്‍കോളുകള്‍ വന്നു. ഇവയില്‍ അധികവും നിസ്സാരമായതിനാല്‍ തിങ്കളാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്തു. അല്‍ സദ്ദിലെ പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍ 266 കേസുകള്‍ സ്വീകരിച്ചു.
അല്‍ റയ്യാന്‍ പി ഇ സിയില്‍ 107ഉം എയര്‍പോര്‍ട്ട് പി ഇ സിയില്‍ 40, അല്‍ തയ്യാന്‍ പി ഇ സിയില്‍ 16ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.