Connect with us

Gulf

ഐഫോണ്‍ 7ന് ബുക്കിംഗ് തിരക്കേറി

Published

|

Last Updated

ദോഹ: രാജ്യത്തെ മൊബൈല്‍ ഷോറൂമില്‍ ഐഫോണ്‍ 7 നുള്ള ബുക്കിംഗിന് വന്‍തിരക്ക്. രണ്ട് മാസം മുമ്പ് തന്നെ ഫോണിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ വന്നിരുന്നെന്നും എന്നാല്‍ കഴിഞ്ഞയാഴ്ച ഐഫോണ്‍ 7 മോഡല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കിയ ശേഷം ബുക്കിംഗ് ഓര്‍ഡറുകള്‍ കുതിച്ചുയര്‍ന്നെന്നും ഓള്‍ഡ് എയര്‍പോര്‍ട്ടിലെ അല്‍ ദിവാന്‍ കമ്യൂനിക്കേഷനിലെ ജീവനക്കാരന്‍ അഹ്മദ് ഈസ പറഞ്ഞു.
എത്രയും വേഗം പുതിയ മോഡല്‍ ലഭിക്കണമെന്നതാണ് ഉപഭോക്താക്കളുടെ ആവശ്യമെങ്കിലും ഈ മാസം 25ന് നല്‍കാമെന്നതാണ് ഈ ഷോപ്പ് വാഗ്ദാനം ചെയ്യുന്നത്. 24 മുതല്‍ ഈ മോഡല്‍ രാജ്യത്ത് ലഭ്യമാകുമെന്ന് ഉരീദു കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഐഫോണ്‍7, ഐഫോണ്‍ 7 പ്ലസ് എന്നിവക്കുള്ള ഓര്‍ഡര്‍ 16 മുതലാണ് ആരംഭിക്കുകയെന്ന് ഉരീദു അറിയിച്ചിരുന്നു. പുതിയ മോഡലിന്റെ വരവോടെ പഴയ ഐ ഫോണ്‍ വിപണിയും ഉണരും. നിലവിലെ മോഡലിന്റെയും സെക്കന്‍ഡ് ഹാന്‍ഡ് ഐ ഫോണുകളുടെയും വില താഴാനും ഇടയുണ്ട്. ഐഫോണ്‍ സെവനിന്റെ ഖത്വറിലെ വില സെപ്തംബര്‍ പതിനാറിന് പ്രഖ്യാപിക്കും. ഐ ഫോണ്‍ 7ന് 649 ഡോളറും(2363 ഖത്വര്‍ റിയാല്‍) ഐ ഫോണ്‍ 7 പ്ലസിന് 769ഡോളറു(2800 ഖത്വര്‍ റിയാല്‍)മാണ് അമേരിക്കയിലെ വില്‍പ്പന വില. കറുപ്പിന്റെ രണ്ട് വേരിയന്റുകള്‍ക്ക് പുറമേ, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക. ഇതുവരെ ഐ ഫോണുകള്‍ക്ക് അന്യമായിരുന്ന മാറ്റ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളും ഐ ഫോണ്‍7ലുണ്ട്. സ്പര്‍ശനത്തിലെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ഹോം ബട്ടണ്‍ മറ്റൊരു പ്രത്യേകതയാണ്.

Latest