Connect with us

International

മോഷ്ടിച്ച വസ്തുക്കളുടെ വിവരം എഴുതിവെച്ച് കള്ളന്റെ 'മാതൃക'

Published

|

Last Updated

ഹൂസ്റ്റണ്‍: അമേരിക്കയില്‍ മോഷ്ടിച്ച വസ്തുക്കളുടെ വിവരങ്ങള്‍ എഴുതി വെച്ച് മോഷ്ടാവ് തടിതപ്പി. ടെക്‌സാസിലെ ഹൂസ്റ്റണ്‍ സിറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം. മോഷണ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. ഇലക്ട്രോണിക് സാധനങ്ങളുമായി കടന്ന മോഷ്ടാവ് കുട്ടികളുടേതെന്ന് തോന്നുന്ന കൈയക്ഷരത്തിലാണ് മോഷ്ടിച്ച വസ്തുക്കളുടെ വിവരങ്ങള്‍ എഴുതിയത്.
വീട്ടിനകത്തേക്ക് കടന്ന മോഷ്ടാവ് ലിംവിംഗ് റൂമില്‍ നിന്ന് മുകള്‍ നിലയിലേക്ക് പോയി ലാപ്‌ടോപ്പും മോഷ്ടിച്ചിട്ടുണ്ട്. വീട്ടുടമയും മകളും തിരികെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഇവര്‍ക്ക് തെറ്റായ സ്‌പെല്ലിംഗില്‍ എഴുതിയ രണ്ട് കുറിപ്പുകള്‍ ലഭിക്കുകയായിരുന്നു. ഞങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളത് മോഷ്ടിച്ചുവെന്ന് തുടങ്ങുന്നതാാണ് ആദ്യത്തെ കുറിപ്പ്.
മോഷ്ടിച്ച സാധനങ്ങളുടെ വിവരങ്ങളാണ് രണ്ടാമത്തെ കുറിപ്പിലുള്ളത്. മോഷ്ടാവ് കുട്ടിയാകാനാണ് സാധ്യതയെന്ന് സ്‌കൂള്‍ അധ്യാപകനായ ഗൃഹനാഥന്‍ പറയുന്നു. കൈയെഴുത്ത് കുട്ടികളുടേതാണെന്നും സ്‌പെല്ലിംഗ് തെറ്റായി എഴുതുന്നത് ഇവരുടെ സ്വാഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

Latest