Connect with us

Sports

അലക്‌സാണ്ടര്‍ സെഫെറിന്‍ യുവേഫ പ്രസിഡന്റ്

Published

|

Last Updated

ഏഥന്‍സ്: സ്ലൊവേനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനായിരുന്ന അലക്‌സാണ്ടര്‍ സെഫെറിനെ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) അധ്യക്ഷനായി തിരഞ്ഞെടുത്തു. ആഥന്‍സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹോളണ്ടിന്റെ വാന്‍ പ്രാഗിനെ തോല്‍പ്പിച്ചാണ് സെഫെറിന്റെ സ്ഥാനാരോഹണം. സെഫറിന് 42ഉം പ്രാഗിന് 29ഉം വോട്ടുകള്‍ ലഭിച്ചു.
സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് മിഷേല്‍ പ്ലാറ്റീനിയെ കഴിഞ്ഞ വര്‍ഷം യുവേഫ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. നാല് വര്‍ഷത്തേക്കാണ് പ്ലാറ്റീനിയെ വിലക്കിയത്. പ്ലാറ്റിനിക്ക് പകരക്കാരനായി അധ്യക്ഷ പദവിയിലെത്തിയ സെഫെറിന് 2019 വരെ പദവിയില്‍ തുടരാം. 48 കാരനായ ഇദ്ദേഹം ഏറെ കാലം അഭിഭാഷകനായിരുന്നു. സ്ലൊവേനിയ, ക്രൊയേഷ്യ തുടങ്ങിയ യൂറോപ്പിലെ പതിനഞ്ചോളം ചെറു രാഷ്ടങ്ങളാണ് സെഫെറിന്റെ പേര് ആദ്യം നിര്‍ദേശിച്ചത്. ഇറ്റലി, ജര്‍മനി, റഷ്യ, ഫ്രാന്‍സ്, തുടങ്ങിയ ഫുട്‌ബോളിലെ വന്‍ ശക്തികള്‍ പിന്നീട് പിന്തുണ നല്‍കി.