Connect with us

International

പാകിസ്ഥാനിലെ പള്ളിയില്‍ ചാവേറാക്രമണം: 23 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ന് ജുമുഅക്കിടെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോത്രമേഖലയില്‍ പെട്ട മുഹമ്മദ് ഏജന്‍സി ജില്ലയിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പള്ളിയുടെ വരാന്തയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

Latest