Connect with us

International

ഇന്ത്യയെ എതിര്‍ത്ത പാക്കിസ്ഥാന്‍ 'നാമി'ല്‍ ഒറ്റപ്പെട്ടു

Published

|

Last Updated

മാര്‍ഗറിത ദ്വീപ് (വെനിസ്വേല): 17 മത് നാം ഉച്ചകോടിയോടനുബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനക്കിടെ തീവ്രവാദത്തിനെതിരെ വര്‍ക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തെ പാക്കിസ്ഥാന്‍ തള്ളി.
ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ഉച്ചകോടിയിലെ നിരവധി പ്രതിനിധികള്‍ പിന്തുണയേകിയെങ്കിലും പാക്കിസ്ഥാന്‍ പ്രതിനിധി തസ്‌നീം അസ്‌ലം മാത്രം എതിര്‍ത്തു സംസാരിക്കുകയായിരുന്നു. വിഷയത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടുവെങ്കിലും ഇന്ത്യയുടെ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു.
തീവ്രവാദമെന്നതില്‍ പൊതു ഐക്യമില്ലെന്ന് ഊന്നിപ്പറഞ്ഞായിരുന്നു പാക്കിസ്ഥാന്റെ ഈ ശ്രമം. നാം ഉച്ചകോടിയിലെ മന്ത്രതല സംഘത്തെ നയിക്കുന്നത് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് വകുപ്പ് മന്ത്രി എം ജെ അക്ബറാണ്. തീവ്രവാദ വിരുദ്ധ വിഷയത്തില്‍ മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളില്‍ ശക്തമായ നിലപാടാണ് ഇന്ത്യന്‍ സംഘം കൈക്കൊണ്ടത്.

Latest