Connect with us

National

പാര്‍ട്ടിയില്‍ ഭിന്നിപ്പില്ല; എല്ലാവരും ഒറ്റക്കെട്ട്: അഖിലേഷ് യാദവ്‌

Published

|

Last Updated

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലുണ്ടായ കുടുംബ തര്‍ക്കത്തിന് വിരാമമാകുന്നു. പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

പാര്‍ട്ടി അധ്യക്ഷനുമായി ഒരഭിപ്രായ വ്യത്യാസവുമില്ലെന്നും അഖിലേഷ് വ്യക്തമാക്കി. തങ്ങള്‍ക്ക് നേരെ എതിരാളികള്‍ക്ക് വിരല്‍ ചൂണ്ടാനുള്ള ഒരവസരം പോലും നല്‍കില്ല. രാഷ്ട്രീയം എന്ന് പറയുന്നത് കളി തമാശയല്ലെന്നും കാര്യ ഗൗരവമേറിയ ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവ്പാല്‍ യാദവിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.