Connect with us

Organisation

എസ് എസ് എഫ് സമൂഹത്തിനും രാജ്യത്തിനും ഉപകരിക്കുന്ന കുട്ടികളെ വാര്‍ത്തെടുക്കുന്നു: പേരോട്

Published

|

Last Updated

ഗൂഡല്ലൂര്‍: സമൂഹത്തിനും രാജ്യത്തിനും ഉപകരിക്കുന്ന കുട്ടികളെ വാര്‍ത്തെടുക്കുകയാണ് എസ് എസ് എഫ് സാഹിത്യോത്സവിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു. പാടന്തറ മര്‍കസില്‍ നടക്കുന്ന എസ് എസ് എഫ് ഇരുപത്തിമൂന്നാമത് സംസ്ഥാന സാഹിത്യോത്സവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതി സുന്ദരമായ ഔഷധ ചെടികളുള്ള നാട്ടിലാണ് സാഹിത്യോത്സവ് നടക്കുന്നത്. സര്‍വ്വോപരി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യന് എല്ലാവരോടും പ്രത്യേകമായ ചില ബാധ്യതകളുണ്ട്. മനുഷ്യനോടും ഇതര ജീവികളോടും സസ്യങ്ങളോടും ബാധ്യതകളുണ്ട്. പ്രകൃതിയോടും ചില ബാധ്യതകളുണ്ട്. മതമുള്ളവരോടും മതമില്ലാത്തവരോടും നമുക്ക് രാജ്യത്തോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ നിറവേറ്റണം. എന്നാലെ യാഥാര്‍ഥ മനുഷ്യനാകുകയുള്ളു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവിലിറങ്ങുന്നവരുണ്ട്. അഥിതികളെ ആദരിക്കണം. കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. വിദ്യാര്‍ഥികളെ സംസ്‌കാര സമ്പന്നരാക്കണം. അനാശാസ്യ-അക്രമ സ്വഭാവത്തിലേക്ക് വ്യതിചലിക്കുന്നവരാകരുത്. പരസ്പര സ്‌നേഹവും സൗഹാര്‍ദ്ധവും വിദ്യാര്‍ഥികളില്‍ ഊട്ടിയുറപ്പിക്കണം. സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കണം. ഇസ്‌ലാം സമാധാനമാണ് പഠിപ്പിക്കുന്നത്. മഹത്തുക്കളായ ഇമാമുമാര്‍ അവരുടെ മക്കളെ നന്മകളാണ് പഠിപ്പിച്ചത്. നിരവധി ഉദാഹരങ്ങള്‍ അതിനുണ്ട്. സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നത് മോശമാണ്. അത്തരക്കാര്‍ അതില്‍ നിന്ന് പിന്തിരിയണം. കേവലം ഒരു ജീവിയായ നായയെപോലും നിന്ദിക്കരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഒരു വിദ്യാര്‍ഥി അവന്റെ ജീവിതത്തില്‍ തന്നെ സംസ്‌കാരമുള്ളവനായി വളരണം. ബുദ്ധിയുള്ളവന്‍ താഴ്മയോടെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു. കുട്ടികളില്‍ നന്മകണ്ടാല്‍ പ്രശംസിക്കണം. എല്ലാവരുടെയും യഥാര്‍ഥ ലക്ഷ്യം പരലോക വിജയാണ്. എല്ലാത്തിന്റെയും പരമപ്രധാനം ദീനി ദഅ#്‌വത്താണ്. സമസ്തയും കീഴ്ഘടകങ്ങളും തീവ്രവാദമോ ഭീകരവാദമോ പ്രചരിപ്പിക്കുന്നില്ല. ഒരു സുന്നി പ്രവര്‍ത്തകനെപോലും തീവ്രവാദത്തിലേക്ക് പോയതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. ലോകത്തെ പ്രധാന ചര്‍ച്ചയാണ് ഇന്ന് നിയമവാഴ്ച. നിയമം കയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കാന്‍ പാടില്ല. നബി (സ) തങ്ങളാണ് ലോകത്തെ ഏറ്റവും വലിയ പ്രബോധകനെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest