Connect with us

National

കൊലപാതകവും കൂട്ടബലാത്സംഗവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി

Published

|

Last Updated

ഗുഡ്ഗാവ്: മേവാതില്‍ ഗോമാംസത്തിന്റെ പേരില്‍ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പൊലീസ് റെയ്ഡില്‍ ബിരിയാണിയിലെ ബീഫ് കണ്ടെത്തിയതിനെയും നിസാരവല്‍ക്കരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
ഇതിലൊന്നും വലിയ കാര്യമില്ല, ഈയൊരു ചെറിയ പ്രശ്‌നത്തിനായി കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ താനില്ല, ഇന്ന് നാം സുവര്‍ണ ജയന്തിയെ സംബന്ധിച്ചാവണം സംസാരിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഹരിയാനയുടെ 50 ാം വര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് മേവാതിലെ കൂട്ട ബലാത്സംഗത്തില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യത്തെ നിസാരവല്‍ക്കരിച്ചുകൊണ്ട് പ്രതികരിച്ചത്. രാജ്യത്ത് എവിടെയും നടക്കുന്ന ഒന്ന്” മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ ഖട്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടുപേരെ കൊലപ്പെടുത്തുകയും രണ്ടുസ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്‌സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഗോരക്ഷകര്‍ ആക്രമിച്ചത്. കുടുംബനാഥനായ സഹ്‌റുദ്ദീന്റെ മകന്‍ ഇബ്രാഹീം (45) ഭാര്യ റഷീദന്‍ (36) എന്നിവരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.