Connect with us

Kerala

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായത് വെറും താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ ഐ സി സി യില്‍ എനിക്ക് അരുണാചല്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് 2003 ലും 2004 ലും സമാനമായ സംഭവവികാസങ്ങള്‍ അവിടുണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഗഗാങ്ങ് അപാങ്ങിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അരുണാചല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു പാര്‍ട്ടിക്ക് രൂപം നല്‍കി. 2003 ല്‍ അപാങ്ങ് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മുകുത് മിതിക്കൊപ്പമുണ്ടായിരുന്ന 35 എം എല്‍ എ മാരില്‍ 34 പേരും അരുണാചല്‍ കോണ്‍ഗ്രസില്‍ ചേരുകയും അവര്‍ പിന്നീട് ബി ജെ പിയില്‍ ലയിച്ച് ബി ജെ പി സര്‍ക്കാരായി മാറുകയും ചെയ്തുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

---- facebook comment plugin here -----

Latest