Connect with us

National

കശ്മീരില്‍ പിഡിപി നേതാവിന്റെ വീടിന് നേരെ തീവ്രവാദി ആക്രമണം

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി നേതാവിന്റെ വീട് തീവ്രവാദികള്‍ ആക്രമിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ദയല്‍ഗാമില്‍ പിഡിപി നേതാവായ ജാവേദ് അഹമ്മദ് ഷെയ്ഖിന്റെ വീടാണ് ആക്രമിച്ചത്. വീട്ടിലെത്തിയ തീവ്രവാദികള്‍ കാവല്‍ നിന്ന പോലീസുകാരുടെ നാല് തോക്കുകള്‍ കവര്‍ന്നു.

നിരവധി റൗണ്ട് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് തീവ്രവാദികള്‍ ഷെയ്ഖിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആയുധങ്ങള്‍ കവര്‍ന്നത്. ആയുധങ്ങള്‍ കവര്‍ന്നെങ്കിലും പോലീസുകാരെ ഭീകരര്‍ ഒന്നും ചെയ്തില്ല. ഈ മാസം നാലാം തവണയാണ് ഭീകരര്‍ പോലീസുകാരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത്.