Connect with us

Kerala

മലപ്പുറത്ത് യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

Published

|

Last Updated

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ യുവതിയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തെക്കന്‍മല ലിജോയിയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്നമോള്‍ (11), ആല്‍ബര്‍ട്ട് (ഒന്ന്) എന്നിവരാണ് മരിച്ചത്. ജിഷമോളും അന്നമോളും പൊള്ളലേറ്റാണ് മരിച്ചത്. ആല്‍ബര്‍ട്ടിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലൈറ്ററും തുണിയും മറ്റും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ലിജോയും മറ്റൊരു കുട്ടിയും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ലിജോയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയാണ് ജിഷമോള്‍.